ഋതു സംഹാരം.

നിലാവിന്‍റെ പടികളില്‍ ഇരുന്ന് അമ്മ കാലത്തെ ചികഞ്ഞെടുത്ത് നിരാശയായി;

ഇല്ല ഒന്നുമില്ല.
ഒക്കെ മഞ്ഞുമാത്രം
.

ആല്‍തറയുടെ ചാരെ ചീട്ടുകളില്‍ മുഖം പൂഴ്ത്തി
അച്ഛന്‍ നിര്‍വൃതി പൂണ്ടു;

അല്ല എന്തോ ഉണ്ട്.
ഒരു വസന്തത്തിന്റെ
പൊടിപ്പു പോലെ .

നിറം മങ്ങിയ പട്ടുസാരി
ഇസ്തിരിയിട്ട് കൊണ്ട് മകള്‍ പറഞ്ഞു;

ഈ വേനല്‍ എന്നാണ്
അവസാനിക്കുക?

വിജനമായ രാത്രിവണ്ടിയില്‍
ഒരു നിദ്ര സ്വപ്നം കണ്ടു കൊണ്ട്
മകന്‍ അസ്വസ്ഥനായി;

ഒരു പ്രളയം
എന്നാണ് വരിക?

ഞാന്‍
ഞാന്‍ മാത്രം ;

വര്‍ഷത്തിനും വേനലിനും ഇടയില്‍;
വസന്തത്തിനും ഗ്രീഷ്മത്തിനും അകലെ;
പുണ്യത്തിനും പാപത്തിനും അപ്പുറം;
പ്രണയത്തിനും വെറുപ്പിനും താഴെ;

ഒന്ന് പൊട്ടിത്തെറിക്കാന്‍ പോലും ആവാതെ.......

If u know malayalam language. And can't read this page properly click here to download font.Copy and Paste font into C:\windows\font directory .


Thursday, April 15, 2010

വിഷു എനിക്ക്...


അച്ഛന്‍
ഒരു ജീവിതത്തിനെ വിഷുക്കണിയായി തന്ന കര്‍മയോഗി !
അമ്മ
ഒരു ജീവിതം തന്നെ വിഷു വെളിച്ചമായി മാറ്റിയ സാധ്വി !
പെങ്ങള്‍
വിഷുക്കണിയായി ഇന്നും എന്‍റെ മനസ്സില്‍ വെളിച്ചം വിതറുന്നു !
അനിയന്‍
അവന്‍ എന്നും എന്‍റെ വിഷു നേട്ടത്തിന് അവകാശിയെന്നു
ഞാന്‍ അറിയുന്നു !
അവള്‍
വ്യകുല്ജന്മവുമായി അലഞ്ഞ എനിക്ക് ദൈവം തന്ന
വിഷുക്കണി!
മകള്‍
ഒരു പുഴ പോലെ എന്‍റെ ഹൃദയത്തിലേക്ക് ഒഴുകുന്ന
വിഷുക്കൈനീട്ടം !
മകന്‍
ഒരു പേമാരി പോലെ എന്‍റെ മനസ്സിനെ നനച്ചു തുടക്കുന്ന
വിഷു സ്വാന്തനം!
എന്‍റെ ശിഷ്യര്‍
അവരിലാണ്‌ എന്‍റെ കൊന്നപ്പൂവുകള്‍
പൊട്ടിച്ചിരിക്കുന്നത് എന്നും ഞാന്‍
മനസിലാക്കുന്നു !

No comments:

Post a Comment